പോര്‍ച്ചുഗലില്‍ നടന്ന ആദ്യ സെമിയില്‍ ലെയ്പ്ഷിഗിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്താണ് പി.എസ്.ജിയുടെ ഫൈനല്‍ പ്രവേശം. ആദ്യമായാണ് പി.എസ.ജി ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലേക്കു യോഗ്യത നേടുന്നത്.
അര്‍ജന്റൈന്‍ സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയയാണ് മത്സരത്തിലെ താരം. ഒരു ഗോള്‍ നേടുന്നതിനൊപ്പം മറ്റു രണ്ടു ഗോളിനും വഴിയൊരുക്കുകയും ചെയ്തു താരം. 13ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയുടെ തകര്‍പ്പന്‍ ക്രോസില്‍ തലവെച്ച്മാര്ക്വിനോസ് പി.എസ്.ജിയെ മുന്നിലെത്തിച്ചു. 42ാം മിനിറ്റില്‍ ബോക്സിനുള്ളിലേക്ക് വീണുകിട്ടിയ പന്ത് അനായാസം വലയിലെത്തിച്ച് എയ്ഞ്ചല്‍ ഡി മരിയ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 55ാം മിനിറ്റില്‍ ജുവാന്‍ ബെര്‍ണറ്റ് മൂന്നാംഗോളും കുറിച്ചതോടെ പി.എസ്.ജി ഫൈനല്‍ ഉറപ്പിച്ചു.ഈ സീസണില്‍ ഇതിനകം രണ്ടു കിരീടം സ്വന്തമാക്കിയ പി.എസ്.ജി ചാമ്പ്യന്‍സ് ലീഗും കൂടി നേടി മൂന്നാം കിരീടം തികച്ച് ക്ലബ്ബ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സീസണാക്കി മാറ്റിയെടുക്കാമെന്ന പ്രതീക്ഷയിലാണ്. ഫ്രഞ്ച് ലീഗ് കൂടാതെ ഫ്രഞ്ച് കപ്പും നേരത്തേ പി.എസ്.ജി സ്വന്തമാക്കിയിരുന്നു.
ജര്‍മ്മന്‍ ജേതാക്കളായ ബയേണ്‍ മ്യൂണിക്കും ഫ്രഞ്ച് ടീം ഒളിമ്പിക് ലിയോണും തമ്മിലുള്ള കളിയിലെ വിജയികളാണ് ഓഗസ്റ്റ് 24-ന് നടക്കുന്ന കലാശപ്പോരില്‍ പി.എസ്.ജിയുടെ എതിരാളികള്‍