മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തോട് പ്രതികരിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഒരു യുഗം അവസാനിച്ചിരിക്കുന്നു എന്നായിരുന്നു സൗരവിന്റെ പ്രതികരണം.
ഇന്ത്യക്കും ലോക ക്രിക്കറ്റിനും വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ ശേഷമാണ് ധോണി വിരമിക്കുന്നത്. എല്ലാ നല്ല കാര്യങ്ങൾക്കും പര്യവസാനമുണ്ട്. ധോണിയുടെ കാര്യത്തിലും ഇത് സംഭവിച്ചു. മുന്നോട്ടുള്ള ജീവിത യാത്രയിൽ എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും ഗാംഗുലി പറഞ്ഞു
ഇന്നലെ വൈകുന്നേരം ഏഴരയോടെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ധോണി തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇന്ന് 7. 29 മുതൻ ഞാൻ വിരമിച്ചതായി കണക്കാക്കണം എന്നായിരുന്നു ധോണിയുടെ കുറിപ്പ്.