ഇംഫാല്‍: മണിപ്പൂരിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആഗസ്റ്റ് 31 വരെ നീട്ടിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് മറ്റുള്ള സംസ്ഥാനങ്ങളോടൊപ്പം മണിപ്പൂരിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് ലോക്ക് ഡൗണ്‍ ആഗസ്റ്റ് 31വരെ നീട്ടാനുള്ള തീരുമാനം. നിയന്ത്രണത്തില്‍ നിന്ന് അവശ്യസര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാനത്തുനിന്ന് പുറത്തേക്ക് പോയിട്ടില്ലാത്തവര്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് നിയന്ത്രിക്കേണ്ട മേഖലകള്‍ ഏതൊക്കെയാണെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ബീരെന്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ കാബിനറ്റ് മന്ത്രിമാരുടെ യോഗം ഇന്ന് ചേര്‍ന്നിരുന്നു.