കായിക ലോകത്തിന് ഞെട്ടൽ സമ്മാനിച്ച് ലോക ഒന്നാം നമ്പർ വനിതാ ടെന്നീസ് താരം ആഷ്ലി ബാർട്ടി വിരമിക്കൽ പ്രഖ്യാപിച്ചു. 25ാം വയസ്സിലാണ് ഓസ്ട്രേലിയൻ താരം വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്ട്രേലിയൻ ഓപൺ കിരീടം സ്വന്തമാക്കി രണ്ട് മാസത്തിനുള്ളിലാണ് ആഷ്ലി വിരമിക്കൽ പ്രഖ്യാപിച്ചത്
കൂടുതലായി ഒന്നും നൽകാനില്ലെന്ന് എനിക്ക് ശാരീരികമായി അറിയാം. ഈ മനോഹരമായ കായിക വിനോദത്തിന് എനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ഞാൻ നൽകിയിട്ടുണ്ടെന്ന് സമൂഹ മാധ്യമങ്ങളിലൂടെ ആഷ്ലി പറഞ്ഞു. ഏറെ ബുദ്ധിമുട്ടിയാണ് തീരുമാനം എടുത്തതെന്നും ആഷ്ലി പറയുന്നു
2019ൽ ഫ്രഞ്ച് ഓപൺ കിരീടം നേടിയാണ് ആഷ്ലി വരവറിയിച്ചത്. 2021ൽ വിംബിൾഡൺ, 2022ൽ ഓസ്ട്രേലിയൻ ഓപൺ അടക്കം മൂന്ന് ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ മൂന്ന് കലണ്ടർ വർഷങ്ങളിൽ ലോകത്തെ ഒന്നാം നമ്പർ റാങ്കുകാരിയായി ആഷ്ലി തുടരുകയായിരുന്നു.