യുക്രൈന് വേണ്ടി ആയുധമെടുക്കാൻ തയ്യാറാകുന്ന വിദേശികൾക്ക് പ്രവേശന വിസ ആവശ്യമില്ലെന്ന പ്രഖ്യാപനവുമായി യുക്രൈൻ പ്രസിഡന്റ്. വിസ താത്കാലികമായി എടുത്തുകളയാനുള്ള ഉത്തരവിൽ വ്ളാദിമിർ സെലൻസ്കി ഒപ്പുവെച്ചു. ചൊവ്വാഴ്ച മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നു
രാജ്യത്തെ സൈനിക നിയമം പിൻവലിക്കുന്നതുവരെ ഈ ഉത്തരവ് തുടരുമെന്നാണ് റി്പപോർട്ടുകൾ. യൂറോപ്യൻ യൂണിയനിൽ ചേരുന്നതിനുള്ള അപേക്ഷ സെലൻസ്കി നൽകിയതിന് പിന്നാലെയാണ് വിദേശികൾക്ക് യുദ്ധത്തിൽ പങ്കെടുക്കാനുള്ള ഭേദഗതിയും നടപ്പാക്കുന്നത്.
നേരത്തെ 18നും 60നും ഇടയിൽ പ്രായമുള്ള പുരുഷൻമാർ രാജ്യം വിടുന്നതും ജനങ്ങൾ യുദ്ധത്തിന് ഇറങ്ങണമെന്നും സെലൻസ്കി ആവശ്യപ്പെട്ടിരുന്നു. ജനങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ലാതെ ആയുധങ്ങൾ നൽകിയും യുക്രൈൻ ഭരണകൂടം യുദ്ധത്തിലേക്ക് ആളുകളെ പിടിച്ചിടുന്നുണ്ട്.