നെടുമ്പാശ്ശേരി നെടുവണ്ണൂരിൽ കെ റെയിലിനെതിരെ ഒരു വിഭാഗത്തിന്റെ പ്രതിഷേധം. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ സ്ത്രീകളടക്കമുള്ളവർ ചേർന്ന് ഗേറ്റ് അടച്ച് പ്രതിഷേധിച്ചു. പ്ലക്കാർഡുകളും മുദ്രവാക്യം വിളികളുമായാണ് പ്രതിഷേധം നടന്നത്. ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു
അതേസമയം ഈ വിഭാഗത്തിന്റെ എതിർപ്പ് വകവെക്കാതെ തന്നെ റവന്യു ഉദ്യോഗസ്ഥരും പോലീസും കല്ലിടൽ നടപടിയുമായി മുന്നോട്ടു പോകുകയാണ്. നെടുമ്പാശ്ശേരി-ചെങ്ങമനാട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമാണ് നെടുവണ്ണൂർ. രണ്ട് ദിവസം മുമ്പും പ്രദേശത്ത് അടയാള കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ കുറച്ചുപേർ തടഞ്ഞിരുന്നു.