പ്രണയ ബന്ധത്തിൽ നിന്ന് പിൻമാറിയ കാമുകന്റെ ഭാര്യയെയും മക്കളെയും അടക്കം യുവതി അഞ്ച് പേരെ വെട്ടിക്കൊന്നു

 

കർണാടക ശ്രീരംഗപട്ടണത്തെ നാടിനെ തന്നെ നടുക്കി കൂട്ടിക്കൊലപാതകം. കൃഷ്ണരാജ സാഗറിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെയാണ് ബന്ധുവായ യുവതി വെട്ടിക്കൊന്നത്. സംഭവത്തിൽ ബെലവട്ട സ്വദേശി ലക്ഷ്മി(30) പിടിയിലായി. ലക്ഷ്മിയുടെ കാമുകന്റെ ഭാര്യ, മൂന്ന് മക്കൾ, ബന്ധുവായ ഒരു കുട്ടി എന്നിവരാണ് കൊല്ലപ്പെട്ടത്.

ഗംഗാറാമിന്റെ ഭാര്യയായ ലക്ഷ്മി(32), മക്കളായ രാജ്(12), കോമൾ(7), കുനാൽ(4), ലക്ഷ്മിയുടെ സഹോദരൻ ഗണേശിന്റെ മകൻ ഗോവിന്ദ്(8) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ലക്ഷ്മിയുടെ അമ്മാവന്റെ മകളാണ് കൊല ചെയ്ത ലക്ഷ്മി

ഗംഗാറാമുമായി കൊല നടത്തിയ ലക്ഷ്മിക്ക് പ്രണയബന്ധമുണ്ടായിരുന്നു. എന്നാൽ അടുത്തിടെ ഗംഗാറാം ബന്ധത്തിൽ നിന്ന് പിൻമാറി. ഇതോടെ പക വർധിച്ച ലക്ഷ്മി കൂട്ടക്കൊലപാതകത്തിന് പദ്ധതിയിടുകയായിരുന്നു. കച്ചവടത്തിനായി ഗംഗാറാം മൈസൂരിൽ പോയ സമയത്തായിരുന്നു കൊലപാതകം.