വിഴിഞ്ഞം ഉച്ചക്കടയിൽ മദ്യപാനത്തിനിടെയുണ്ടായ വഴക്കിനിടെ ഒരാൾ കുത്തേറ്റ് മരിച്ചു. പയറ്റുവിള സ്വദേശി സജികുമാറാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. സജികുമാറും സുഹൃത്തും മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാകുകയും ഇതിനിടെ കുത്തേൽക്കുകയുമായിരുന്നു. സജികുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണ്.