കാൺപൂരിൽ ഇലക്ട്രിക് ബസ് വാഹനങ്ങളിലേക്കും വഴിയാത്രക്കാരിലേക്കും പാഞ്ഞുകയറി; ആറ് മരണം

 

യുപി കാൺപൂരിൽ ഇലക്ട്രിക് ബസ് നിയന്ത്രണം വിട്ട് കാൽനട യാത്രികരിലേക്ക് പാഞ്ഞുകയറി ആറ് പേർ മരിച്ചു. ടാറ്റ് മിൽ ക്രോസ് റോഡിന് സമീപം തിങ്കളാഴ്ച പുലർച്ചെയോടെയാണ് അപകടം. 12 പേർക്ക് അപകടത്തിൽ പരുക്കേറ്റു

അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് വാഹനങ്ങളെയും വഴിയാത്രക്കാരെയും ഇടിച്ചു തെറിപ്പിച്ചു. മൂന്ന് കാറുകളും നിരവധി ബൈക്കുകളും ബസ് തകർത്തു. പിന്നാലെ ട്രാഫിക് ബൂത്തിലൂടെ ഓടിയ ബസ് ട്രക്കിൽ ഇടിച്ചുനിൽക്കുകയായിരുന്നു.

ബസിന്റെ ഡ്രൈവർ അപകടത്തിന് പിന്നാലെ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു