കോട്ടയം പൊൻകുന്നം കൂരാലിയിൽ 101 ലിറ്റർ മദ്യവുമായി ഹോട്ടലുടമ പിടിയിൽ. അരീപാറയ്ക്കൽ ശരത് ബാബുവാണ് പിടിയിലായത്. അരലിറ്ററിന്റെ 211 കുപ്പികളാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ഹോട്ടൽ കേന്ദ്രീകരിച്ച് ഏറെക്കാലമായി അനധികൃത മദ്യവിൽപ്പന നടന്നിരുന്നു
ബീവറേജസിൽ നിന്ന് പലപ്പോഴായി വാങ്ങി സൂക്ഷിച്ച ശേഷം ഉയർന്ന വിലയ്ക്ക് വിൽക്കുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ്. പോലീസ് വേഷം മാറി ഇടപാടുകാരായി എത്തുകയും ശരത് ബാബുവിനെ പിടികൂടുകയുമായിരുന്നു.