തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് അഞ്ച് കോടിയോളം വില വരുന്ന കഞ്ചാവ് ​​​​​​​

തൃശ്ശൂർ കൊടകരയിൽ വൻ കഞ്ചാവ് വേട്ട. അഞ്ച് കോടി വില വരുന്ന 460 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. മൂന്ന് പേരെ സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തു. ലോറിയിൽ കടലാസ് കെട്ടുകൾക്കിടയിലാക്കി കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇത് പിടികൂടിയത്

കൊടുങ്ങല്ലൂർ സ്വദേശി ലുലു, വടക്കാഞ്ചേരി സ്വദേശി ഷാഹിൻ, പൊന്നാനി സ്വദേശി സലീം എന്നിവരാണ് അറസ്റ്റിലായത്. എവിടെ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നതടക്കമുള്ള കാര്യങ്ങൾ പ്രതികളെ ചോദ്യം ചെയ്തതിന് ശേഷമേ പറയാനാകൂവെന്ന് പോലീസ് പറഞ്ഞു.