ശ്രീനഗർ: ജമ്മുകാഷ്മീരില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഷോപ്പിയാന്‍ ജില്ലയിലെ കില്‍ബാല്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെ ഭീകരര്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈനികര്‍ നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരന് കൊല്ലപ്പെട്ടത്.
മേഖലയില്‍ ഒരു ഭീകരന് കൂടി ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൂചന. ഇവിടെ തെരച്ചില്‍ തുടരുകയാണ്.