ഇടുക്കിയിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊന്ന സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ധീരജിന്റെ കൊലപാതകം ദൗർഭാഗ്യകരമാണ്. അക്രമം തടയുന്നതിൽ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചു. പോലീസിന്റെ സാന്നിധ്യത്തിലാണ് കൊലപാതകം നടന്നതെന്നും സതീശൻ പറഞ്ഞു
കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. സുധാകരന്റെ തലയിൽ കൊലപാതകം കെട്ടിവെക്കാൻ ശ്രമിക്കുന്നത് ശരിയല്ല. കോൺഗ്രസ് ക്രിമിനൽ ശൈലി സ്വീകരിക്കുന്ന പാർട്ടിയല്ല. സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ കൂടുതൽ പ്രതികളും സിപിഎം പ്രവർത്തകരാണെന്നും സതീശൻ ധീരജ് കൊലപാതകത്തെ പ്രതിരോധിച്ച് പറഞ്ഞു.