ബംഗളൂരുവിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു; മൂന്ന് പേരെ തിരിച്ചറിഞ്ഞു

 

ബംഗളൂരു ഇലക്ട്രോണിക് സിറ്റിക്കടുത്ത് നടന്ന വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. ഐടി ജീവനക്കാരാണ് ഇവർ. കാറിന് പിന്നിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ബംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപം അഞ്ച് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ഒന്നിന് പുറകെ ഒന്നൊന്നായി വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. വാഗണർ കാറിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. ഇതിൽ രണ്ട് പേർ സ്ത്രീകളാണ്.

കോഴിക്കോട് സ്വദേശിയും ബംഗളൂരുവിൽ താമസക്കാരനുമായ മുഹമ്മദ് ഫാദിൽ, ആദർശ്, കൊച്ചി സ്വദേശി ശിൽപ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാളെ കൂടെ തിരിച്ചറിയാനുണ്ട്.