24 മണിക്കൂറിനിടെ 37,379 പേർക്ക് കൂടി കൊവിഡ്; 124 പേർ മരിച്ചു

 

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,379 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 124 പേർ ഒരു ദിവസത്തിനിടെ മരിച്ചു.

നിലവിൽ 1,71,830 പേരാണ് ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 11,007 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതിനോടകം 4,82,017 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 3,43,06,414 പേർ രോഗമുക്തി നേടിയിട്ടുണ്ട്

അതേസമയം ഒമിക്രോൺ ബാധിതരുടെ എണ്ണം 1982 ആയി ഉയർന്നു. ഇതിൽ 766 കേസുകളും മഹാരാഷ്ട്രയിലാണ് ഡൽഹിയിൽ 382 ഒമിക്രോൺ കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിൽ 185 ഒമിക്രോൺ കേസുകളാണ് സ്ഥിരീകരിച്ചത്.