മധ്യകേരളത്തെ ‘തൊട്ടും തലോടിയും’ സംസ്ഥാന ബജറ്റ്

മധ്യകേരളത്തെ തൊട്ടും തലോടിയുമാണ് സംസ്ഥാന ബജറ്റ് പ്രഖ്യാപനം. പ്രധാന വരുമാന മാർഗങ്ങളായ മേഖലകളിലെ പദ്ധതികളെയെല്ലാം പരാമർശിച്ചും തുക ഉയർത്തിയും പ്രഖ്യാപനം നടന്നു. എന്നാൽ ആവശ്യങ്ങൾ ഉന്നയിച്ച് സമര രംഗത്തെത്തിയ പല മേഖലയെ അവഗണിക്കുകയും ചെയ്തു. എന്താണ് മധ്യകേരളത്തിന് ലഭിച്ചത്.വ്യവസായം, ടൂറിസം, മത്സ്യബന്ധനം, മലയോരം, കാർഷികം എല്ലാ മേഖലയും ബജറ്റ് പരിഗണിച്ചു. മത്സ്യബന്ധന തുറമുഖങ്ങൾക്ക് നവീകരണത്തിന് 12 കോടി, തോട്ടം മേഖലയിലെ തൊഴിലാളികൾക്ക് അഞ്ച് കോടി, ചെറുകിട വൻകിട വ്യവസായങ്ങൾക്കും സാമ്പത്തിക സഹായകമാകും. കട്ടപ്പന മുതൽ തേനി വരെയുള്ള തുരങ്കപാത പഠനത്തിന് 10 കോടി മലയോര മേഖലയുടെ വികസനത്തിനും ഊന്നൽ നൽകുന്നതാണ്. കൊച്ചി മെട്രോയ്ക്ക് അധിക തുകയ്ക്ക് പുറമെ, പൊതുമരാമത്ത് റോഡുകളുടെ വികസനത്തിനുള്ള തുക, തല ഏറ്റെടുപ്പ് അടക്കമുള്ള വികസന പദ്ധതികളിൽ കുടുങ്ങിക്കിടക്കുന്ന പാതകൾക്ക് ഗുണം ചെയ്യും എന്നാണ് പ്രതീക്ഷ. ടൂറിസം മേഖലയ്ക്കും ജലപാതയ്ക്കും വൻതുക വകയിരുത്തിയിട്ടുള്ളത് സഹായകമാകും, ഒപ്പം ഐടി മേഖലയ്ക്കുള്ള അധിക വിഹിതവും, പ്രതിസന്ധിയിൽ ഉലയുന്ന ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിന് 15 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വികസന പ്രതിസന്ധിയിൽ ഉലയുന്ന ഇടുക്കി മെഡിക്കൽ കോളജിനും ആശ്വാസമാണ് ബജറ്റ് പ്രഖ്യാപനം.

സംഗീത നാടക അക്കാദമിക്കും ചലച്ചിത്ര അക്കാദമിക്കും തുക വകയിർത്തിയപ്പോൾ സിനിമാ മേഖലയിൽ നിന്നുയർന്ന പ്രതിസന്ധിക്കും പരിഹാരത്തിനും ബജറ്റിൽ പ്രഖ്യാപനങ്ങൾ ഉണ്ടായില്ല. അതിവേഗ പാത എന്ന ആശയം മുന്നോട്ടുവയ്ക്കുമ്പോഴും പാതിയിൽ നിന്ന് പോയ ശബരി റെയിൽ നിന്നും ബജറ്റിൽ അവഗണന തന്നെ. യുവജന കർഷകർക്കും കുട്ടനാടൻ പദ്ധതിക്കും തുക വക അതിനോടൊപ്പം വന്യജീവി ആക്രമണം തടയുന്നതിനുള്ള പ്രഖ്യാപനങ്ങളും ഉണ്ടായില്ല എന്നത് നിരാശയാണ്.