കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മയക്കുമരുന്നുമായി ഇന്ത്യക്കാരൻ പിടിയിലായി. 120 ട്രമഡോൾ ഗുളികകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളിൽനിന്ന് പിടിച്ചെടുത്തു.
പെരുമാറ്റത്തിൽ അസ്വാഭാവികതയും ഭയവും കണ്ടതോടെ അധികൃതർ ലാഗേജ് വിശദമായി പരിശോധിച്ചപ്പോഴാണ് പല ഭാഗത്തായി മയക്കുമരുന്ന് ഗുളിക കണ്ടെത്തിയത്.മറ്റൊരു കേസിൽ 200 ഗ്രാം മയക്കുമരുന്നുമായി ശ്രീലങ്കക്കാരനും പിടിയിലായി. പ്രതികളെ നിയമനടപടികൾക്കായി മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന് കൈമാറി.