നാഗാലാൻഡ് വെടിവെപ്പ്: രാജ്യത്തെ ഞെട്ടിച്ച സംഭവമെന്ന് പ്രതിപക്ഷം, സഭയിൽ ബഹളം

 

നാഗാലാൻഡിൽ സൈന്യം നടത്തിയ വെടിവെപ്പിൽ 13 ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ പാർലമെന്റിൽ പ്രതിപക്ഷ ബഹളം. ജനങ്ങളെ വെടിവെച്ചു കൊന്നത് രാജ്യത്തെ ഞെട്ടിച്ച സംഭവമാണെന്ന് കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി പറഞ്ഞു. ആഭ്യന്തര മന്ത്രി സഭയിൽ പ്രസ്താവന നടത്തുമെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു

എന്നാൽ സഭയുടെ തുടക്കത്തിൽ തന്നെ പ്രസ്താവന വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബഹളത്തെ തുടർന്ന് രാജ്യസഭ 12 മണി വരെ നിർത്തിവെച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് സൈന്യം ഗ്രാമീണർക്ക് നേരെ വെടിയുതിർത്തത്. ഇതിന് പിന്നാലെ നാഗാലാൻഡിൽ കലാപം പൊട്ടിപ്പുറപ്പെടുകയും ചെയ്തു

ഇതിനോടകം 12 നാട്ടുകാരും ഒരു ജവാനും കൊല്ലപ്പെട്ടു. പ്രതിഷേധക്കാർ സൈനിക ക്യാമ്പും സൈനിക വാഹനങ്ങളും ആക്രമിച്ചു. പ്രതിഷേധം പലയിടങ്ങളിലും അക്രമാസക്തമായി