ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നാല്‍പ്പത് വയസ്സിനു മുകളില്‍ കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് സാര്‍സ് കൊവ് 2 ജിനോം കണ്‍സോര്‍ഷ്യം കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.
കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ കൊവിഡ് വകഭേദം സ്ഥിരീകരിച്ചിരുന്നു. പ്രത്യേക പ്രായത്തിനു മുകളിലുള്ളവരിലും കടുത്ത രോഗങ്ങളുള്ളവരും വാക്‌സിന്‍ എടുക്കാത്തവര്‍ക്കും ആന്റിബോഡിയുടെ അളവ് കുറവുള്ളവര്‍ക്കും ഒമിക്രോണ്‍ പ്രതിരോധമുണ്ടാകുന്നതിന് ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്നാണ് 28 ലാബറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ഐഎന്‍എസ്എസിഒജി ശുപാര്‍ശ ചെയ്തത്. തങ്ങളുടെ ബുള്ളറ്റിനിലൂടെയാണ് അക്കാര്യം അറിയിച്ചത്.