മത്സരത്തിലേക്ക് തിരിച്ചെത്തി ഇന്ത്യ; ന്യൂസിലാൻഡിന്റെ ആറ് വിക്കറ്റുകൾ നഷ്ടപ്പെട്ടു

കാൺപൂർ ടെസ്റ്റിൽ ഇന്ത്യ തിരിച്ചടിക്കുന്നു. ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സിനെതിരെ മികച്ച രീതിയിൽ തുടങ്ങിയ ന്യൂസിലാൻഡിന് മൂന്നാം ദിനം അവസാന സെഷനെത്തുമ്പോഴേക്കും ആറ് വിക്കറ്റുകൾ നഷ്ടപ്പെട്ടു. വിക്കറ്റ് നഷ്ടമില്ലാതെ 129 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ആരംഭിച്ച കിവീസിന് ആദ്യ വിക്കറ്റ് വീഴുന്നത് 151 റൺസിലാണ്

89 റൺസെടുത്ത വിൽ യംഗാണ് ആദ്യം പുറത്തായത്. പിന്നാലെ എത്തിയ വില്യംസൺ 18 റൺസിനും റോസ് ടെയ്‌ലർ 11 റൺസിനും വീണു. ഹെൻ റി നിക്കോൾസ് 2 റൺസിന് കൂടി പുറത്തായതോടെ ന്യൂസിലാൻഡ് നാലിന് 218 റൺസ് എന്ന നിലയിലായി

സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന ടോം ലാഥം 95 റൺസിന് പുറത്തായി. 282 പന്തുകളിൽ 10 ഫോറുകൾ സഹിതമായിരുന്നു ലാഥത്തിന്റെ നീണ്ട ഇന്നിംഗ്‌സ്. രചിൻ രവീന്ദ്ര 13 റൺസിനും വീണതോടെ കിവീസിന് 241ന് 6 വിക്കറ്റ് എന്ന നിലയിലേക്കെത്തി

 

നിലവിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 249 റൺസ് എന്ന നിലയിലാണ് കിവീസ്. ഇന്ത്യക്ക് വേണ്ടി അക്‌സർ പട്ടേൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, അശ്വിൻ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി