കൊവിഡിന്റെ ഒമിക്രോൺ വകഭേദം: വിമാന സർവീസുകൾ നിർത്തിവെക്കണമെന്ന് കെജ്രിവാൾ

 

കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ കണ്ടെത്തിയ രാജ്യങ്ങളിൽനിന്നുള്ള വിമാന സർവീസുകൾ നിർത്തിവയ്ക്കാൻ പ്രധാനമന്ത്രിയോട് അഭ്യർഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഏറെ പ്രയാസപ്പെട്ടാണ് രാജ്യം കോവിഡിൽനിന്നു കരകയറിയതെന്ന് കെജരിവാൾ ട്വീറ്റ് ചെയ്തു.

പുതിയ വകഭേദം ഇന്ത്യയിൽ എത്തുന്നതു തടയാൻ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കണമെന്ന് കെജരിവാൾ ആവശ്യപ്പെട്ടു.

അതേസമയം വിഷയം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഒമിക്രോൺ വിവിധ രാജ്യങ്ങളിൽ വ്യാപിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.