കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു മിനിറ്റില്‍ കൂടുതല്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 500 രൂപ പിഴ. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള എല്ലാ വിമാനത്താവളങ്ങളിലും വാഹന പാര്‍ക്കിങ് സംബന്ധിച്ച് നടപ്പാക്കിയ പരിഷ്കാരത്തിന്റെ ഭാഗമായാണ് ഈ നടപടി. ടെര്‍മിനലിന് മുന്‍വശം ‘നോ പാര്‍ക്കിങ്’ ഭാഗമാണ്. യാത്രക്കാരെ കയറ്റുക, ഇറക്കുക എന്നീ ആവശ്യത്തിന് മാത്രമാണ് ഇവിടെ അനുമതിയുള്ളത്.
The Best Online Portal in Malayalam