ഡൽഹി: കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി വീണ്ടും രാജ്യസഭയിലേക്ക്. എൽ മുരുകൻ രാജിവെച്ച ഒഴിവിൽ മധ്യപ്രദേശിൽ നിന്ന് ഹർദീപ് സിംഗ് പുരിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ലൈംഗികകുറ്റവാളി ജെഫ്രി എപ്സീറ്റുമായി ഹർദീപ് സിങ് പുരി മുമ്പ് നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. നവംബർ 12-നാണ് മധ്യപ്രദേശിലെ രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുക. ഹർദീപ് സിംഗ് പുരിയുടെ രാജ്യസഭ കാലാവധി അടുത്ത മാസം അവസാനിക്കും.
സംസ്ഥാന നിയമസഭകളിലെ അംഗങ്ങളാണ് രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. വോട്ടെടുപ്പ് പൂർത്തിയായ ശേഷം, നവംബർ 12-ന് വൈകുന്നേരം ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കും. പാർലമെന്ററി കാര്യ, വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് സഹമന്ത്രിയായിരുന്ന മുരുകൻ ഒക്ടോബർ 14-നാണ് രാജിവെച്ചത്. 2030 ഏപ്രിൽ 2 വരെയായിരുന്നു അദ്ദേഹത്തിന്റെ കാലാവധി. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 2-ഉം, പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 5-ഉം ആണ്. നവംബർ 16-നകം തിരഞ്ഞെടുപ്പ് നടപടികൾ പൂർണ്ണമായും അവസാനിക്കും.







