പ്രതിരോധ മന്ത്രാലയവും എണ്ണ ശുദ്ധീകരണശാലയും ആക്രമിച്ചതായി ഹൂതികൾ; 2 മിസൈലുകൾ തകർത്തെന്ന് സൗദി

റിയാദ് ∙ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ പ്രതിരോധ മന്ത്രാലയത്തിനു നേരെ തങ്ങൾ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി അവകാശപ്പെട്ട് ഹൂതികൾ. വിക്ഷേപിച്ച മിസൈൽ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചതായും ഹൂതി സൈനിക വക്താവ് യഹ്യ സരീ പ്രസ്താവനയിൽ അറിയിച്ചു. ഹൂതികൾ തൊടുത്തുവിട്ട രണ്ട് മിസൈലുകൾ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതായി സൗദി അറേബ്യ വ്യക്തമാക്കിയതിനു പിന്നാലെയാണ് പ്രതിരോധ മന്ത്രാലയത്തിനു നേരെ നേരിട്ട് ആക്രമണം ഉണ്ടായെന്ന ഹൂതികളുടെ അവകാശവാദം പുറത്തുവരുന്നത്. ചൊവ്വാഴ്ച റിയാദിൽ വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി…

Read More

ഇസ്രയേലിൽ ആർക്കും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോളുകൾ, പ്രതിപക്ഷ സഖ്യത്തിന് നേരിയ മുൻതൂക്കം; വീഴുമോ നെതന്യാഹു ?

ജറുസലം ∙ 74 ശതമാനം പോളിങ് രേഖപ്പെടുത്തിയ ഇസ്രയേൽ പൊതുതിരഞ്ഞെടുപ്പിൽ ഭരണപക്ഷമായ ബെന്യാമിൻ നെതന്യാഹുവിന്റെ സഖ്യത്തിനും മുൻ സൈനിക മേധാവി ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിനും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന് എക്സിറ്റ് പോളുകൾ. 120 അംഗങ്ങളുള്ള ഇസ്രയേൽ പാർലമെന്റായ നെസറ്റിൽ ഭൂരിപക്ഷത്തിന് 61 സീറ്റുകളാണ് വേണ്ടത്. ഇസ്രയേലിലെ പ്രമുഖ മാധ്യമങ്ങളായ ചാനൽ 12, കാൻ 11, ചാനൽ 13 ഗാദി എന്നിവ പുറത്തുവിട്ട എക്സിറ്റ് പോളുകൾ‌ പ്രകാരം ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് 52 മുതൽ…

Read More