Headlines

വിഴിഞ്ഞം തുറമുഖം കടൽ കൊള്ളയെന്ന് പറഞ്ഞയാളാണ് പിണറായി വിജയൻ, തുറമുഖം യാഥാർത്ഥ്യമായപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങി: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൻറെ സ്വപ്ന പദ്ധതിയാണ് മിഷൻ സമുദ്രയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പ്രതിപക്ഷത്തിന്റെ ബഹിഷ്കരണം ഒരു വിസ്മയവും ഉണ്ടാക്കുന്നില്ല. വിഴിഞ്ഞം തുറമുഖത്തിനെ കടൽ കൊള്ള എന്ന് പറഞ്ഞയാളാണ് പിണറായി വിജയൻ. ഇതെല്ലാം പറഞ്ഞവർ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്ത് വിരോധാഭാസമാണ് ഇവർ കാണിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്സിഡി പോലും കൂട്ടാതിരുന്നവരാണ്. മത്സ്യത്തൊഴിലാളികളുടെ മക്കൾ ഈ തുറമുഖ നഗരത്തിന്റെ ഭാഗമാകും. അവരുടെ കുടുംബത്തിൽ മാറ്റമുണ്ടാക്കും. ഏതെങ്കിലും കാലത്ത് ഏതെങ്കിലും സർക്കാരിന് ഈ തുറമുഖങ്ങളെ നവീകരിക്കാനാവുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ADB ക്കെതിരെ കരിയോയിൽ ഒഴിച്ചിട്ട് അവരുടെ പുറകെ പോയവരാണ്. എന്നിട്ട് കോർപ്പറേറ്റ് വൽക്കരണമെന്ന് പറയുന്നു. എല്ലാ മാറ്റത്തിന്റെയും വഴിമുടക്കി നിന്നവരാണ്. മിഷൻ സമുദ്ര വഴി സർക്കാരിന് ഗ്രേസ് കിട്ടുമോ എന്നുള്ള പേടിയാണ്.ഇന്ന് സുപ്രഭാതത്തിൽ ഉണ്ടായ എതിർപ്പാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം മാരിടൈം ബോർഡ് ബില്ല് നിയമസഭ പാസാക്കി.