Headlines

കരിപ്പൂരിൽ അഞ്ച് യാത്രക്കാരിൽ നിന്നായി 3.71 കോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. അഞ്ച് യാത്രക്കാരിൽ നിന്നായി 7.5 കിലോ സ്വർണം പിടികൂടി. 3.71 കോടി രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. തൃശ്ശൂർ സ്വദേശി നിതിൻ ജോർജ്, കാസർകോട് സ്വദേശി അബ്ദുൽ ഖാദർ, ഓർക്കാട്ടേരി സ്വദേശി നാസർ, വളയം സ്വദേശി ബഷീർ, കൂരാച്ചുണ്ട് സ്വദേശി ആൽബിൻ തോമസ് എന്നിവരാണ് പിടിയിലായത്.

ഒരാഴ്ചക്കിടെ കോഴിക്കോട് വിമാനത്താവളത്തിൽ നടക്കുന്ന രണ്ടാമത്തെ വലിയ സ്വർണവേട്ടയാണിത്. കഴിഞ്ഞ ആഴ്ച മൂന്ന് യാത്രക്കാരിൽ നിന്നായി 4.7 കിലോ സ്വർണം പിടികൂടിയിരുന്നു.