വണ്ണിയാർ സമുദായത്തിന്റെ ഭീഷണി; നടൻ സൂര്യയുടെ വീടിന് പോലീസ് കാവൽ
ജയ് ഭീം സിനിമയുമായുള്ള വിവാദത്തെ തുടർന്ന് നടൻ സൂര്യയുടെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തി. ചെന്നൈ ടി നഗറിലെ വസതിക്കാണ് പോലീസ് കാവൽ. സൂര്യക്കെതിരെ വണ്ണിയാർ സമുദായ നേതാക്കൾ ആക്രമണ ഭീഷണി ഉയർത്തിയ സാഹചര്യത്തിലാണ് നടപടി
സിനിമയിൽ വണ്ണിയാർ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് വണ്ണിയാർ സംഘം സൂര്യക്കും ജ്യോതികക്കും സംവിധായകൻ ടി ജെ ജ്ഞാനവേലിനും നോട്ടീസ് അയച്ചിരുന്നു. സമുദായത്തെ മോശമായി ചിത്രീകരിച്ചതിന് മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നൽകണമെന്നുമാണ് ആവശ്യം