പാലക്കാട് കണ്ണന്നൂർ ദേശീയപാതക്ക് സമീപം ആയുധങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നാല് വടിവാളുകളാണ് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. പോലീസ് സംഘം ആയുധങ്ങൾ കസ്റ്റഡിയിലെടുത്തു. ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ്.
കഴിഞ്ഞ ദിവസം ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ഉപയോഗിച്ച ആയുധങ്ങളാണോ ഇതെന്ന് സംശയിക്കുന്നുണ്ട്. എന്നാൽ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. തിങ്കളാഴ്ച രാവിലെയാണ് പാലക്കാട് മമ്പറത്ത് ആർ എസ് എസ് പ്രവർത്തകനായ സഞ്ജിത്തിനെ കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി വെട്ടിക്കൊന്നത്.