ആലപ്പുഴ കൈനകരി ജയേഷ് വധക്കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയുടേതാണ് ശിക്ഷാവിധി. 2014 മാർച്ച് 28ാണ് തോട്ടുവാത്തല സ്വദേശി ജയേഷിനെ വീട്ടിൽ കയറി പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയുടെയും മാതാപിതാക്കളുടെയും മുന്നിലിട്ടായിരുന്നു കൊലപാതകം
കേസിന്റെ വിചാരണ പുരോഗമിക്കുന്നതിനിടെ ഒന്നാം പ്രതിയും ഗുണ്ടാനേതാവുമായ പുന്നമട അഭിലാഷിനെ ഒരു സംഘം വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയിരുന്നു. പ്രതികളായ നന്ദു, ജനീഷ്, സാജൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. സന്തോഷ്, കുഞ്ഞുമോൻ എന്നിവർക്ക് മൂന്ന് വർഷം തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. വിധി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികൾ പ്രോസിക്യൂട്ടറെ വധിക്കുമെന്ന് ഭീഷണി മുഴക്കി.