പരാതി അന്വേഷിക്കാനെത്തിയ എസ്.ഐക്ക് കുത്തേറ്റു

മലപ്പുറം കൊണ്ടോട്ടിയിൽ പരാതി അന്വേഷിക്കാനെത്തിയ എസ്.ഐക്ക് കുത്തേറ്റു.

പള്ളിക്കൽ ബസാറിലെ മിനി എസ്റ്റേറ്റിൽ വച്ച് കൊണ്ടോട്ടി എസ്.ഐ ഒ.കെ രാമചന്ദ്രനാണ് തോളിൽ കുത്തേറ്റത്. എസ്.ഐയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.