മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴയുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്. മൊബൈൽ ഫോൺ പരിശോധനക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം നോട്ടീസ് നൽകിയത്. നേരത്തെ സുരേന്ദ്രൻ നൽകിയ മൊഴികളിൽ ഭൂരിഭാഗവും കളവാണെന്നും കണ്ടെത്തിയിട്ടുണ്ട്
കേസിലെ നിർണായക തെളിവായ മൊബൈൽ ഫോൺ നഷ്ടപ്പെട്ടുവെന്നായിരുന്നു സുരേന്ദ്രന്റെ മൊഴി. എന്നാൽ ഈ ഫോൺ ഇപ്പോഴും ഉപയോഗിക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇത് പരിശോധനക്കായി ഒരാഴ്ചക്കുള്ളിൽ ഹാജരാക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
നാമനിർദേശ പത്രിക പിൻവലിക്കാൻ സുന്ദര അപേക്ഷ തയ്യാറാക്കിയ കാസർകോട്ടെ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്ന സുരേന്ദ്രന്റെ മൊഴിയും കളവാണ്.