മലപ്പുറത്ത് മധ്യവയസ്‌കന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി; പോലീസ് അന്വേഷണം തുടരുന്നു

മലപ്പുറം പൂക്കിപറമ്പിൽ മധ്യവയസ്‌കന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. തെന്നല അറക്കൽ സ്വദേശി ശശിയുടെ മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. 45 വയസ്സ് പ്രായമുള്ള ശശിയുടെ മൃതദേഹം 70 അടിയോളം താഴ്ചയുള്ള പറമ്പിലാണ് കിടന്നിരുന്നു. പൂർണമായും നഗ്നമായ നിലയിലായിരുന്നു

ശരീരത്തിൽ നിരവധി പരുക്കുകൾ പറ്റിയ പാടുകളുണ്ട്. സ്ഥലം ഉടമ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തി തെരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. ശശിയെ ചൊവ്വാഴ്ച മുതൽ കാണാതിരുന്നതായി ബന്ധുക്കൾ പറഞ്ഞു. വിവാഹ മോചിതനായ ശശി ഏറെക്കാലമായി ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്.