24 മണിക്കൂറിനിടെ 35,662 പേർക്ക് കൂടി കൊവിഡ്; 281 പേർ മരിച്ചു

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,662 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിലേറെയും കേരളത്തിൽ നിന്നുള്ള കേസുകളാണ്. സംസ്ഥാനത്ത് ഇന്നലെ 23,260 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,33,82,897 ആയി ഉയർന്നു. 281 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ കൊവിഡ് മരണം ഇതോടെ 4,44,529 ആയി ഉയർന്നു.

24 മണിക്കൂറിനിടെ 33,798 പേർ രോഗമുക്തി നേടി. നിലവിൽ 3,40,639 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 78.02 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.