നയതന്ത്ര സ്വർണക്കടത്ത്: കസ്റ്റംസ് പിടിച്ചെടുത്ത 30 കിലോ സ്വർണം ഇ ഡി കണ്ടുകെട്ടി

നയതന്ത്ര സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് പിടിച്ചെടുത്ത 30 കിലോ സ്വർണം ഇ ഡി കണ്ടുകെട്ടി. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളിൽ നിന്ന് പിടിച്ചെടുത്ത 14.98 ലക്ഷം രൂപയും ഇ ഡി കണ്ടുകെട്ടിയെന്ന് കാണിച്ച് ഉത്തരവിറക്കി. പി ആർ സരിത്തിൽ നിന്ന് പിടികൂടിയ പണമാണ് ഇ ഡി കണ്ടെത്തിയത്.

പ്രതികളുടെ ബാങ്ക് ലോക്കറിൽ നിന്ന് പിടികൂടിയ ഒരു കോടി രൂപ ഇ ഡി നേരത്തെ കണ്ടുകെട്ടിയിരുന്നു. കള്ളക്കടത്തിലൂടെ സമ്പാദിച്ച കള്ളപ്പണമാണ് നിക്ഷേപിച്ചതെന്നും ഇ ഡി പറയുന്നു. പണം നിക്ഷേപിച്ച ഒമ്പത് പേർക്ക് ഇ ഡി നോട്ടീസ് അയച്ചിട്ടുണ്ട്.