സ്വർണത്തിന് ഇന്നും വില വർധിച്ചു. തുടർച്ചയായ ഏഴാം ദിവസമാണ് സ്വർണവില ഉയരുന്നത്. പവന് ബുധനാഴ്ച 200 രൂപ വർധിച്ച് 39,400 എന്ന റെക്കോർഡ് നിലവാരത്തിലെത്തി. 4925 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വില
വൈകാതെ തന്നെ സ്വർണം പവന് നാൽപതിനായിരത്തിലേക്ക് എത്തുമെന്നാണ് വിദഗ്ധർ പറയുന്നത്. ചൊവ്വാഴ്ച 600 രൂപ ഉയർന്നിരുന്നു. രണ്ട് ദിവസത്തിനിടെ 800 രൂപയുടെ വർധനവാണ് പവൻ സംഭവിച്ചത്. ഈ മാസം മാത്രം 3600 രൂപ വർധിച്ചു. ഒരാഴ്ചക്കിടെ 2640 രൂപയും ഉയർന്നു.
2019 ജൂലൈ 28ന് പവന്റെ വില 25,760 രൂപയായിരുന്നു. ഒരു വർഷം കൊണ്ട് 13,540 രൂപയാണ് വർധിച്ചത്.