അഫ്ഗാനിൽ കുടുങ്ങിയ 20 പേരെ കൂടി തിരികെ എത്തിക്കാൻ ഇന്ത്യ അമേരിക്കയുടെ സഹായം തേടി

 

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയവരെ തിരികെ എത്തിക്കാൻ അമേരിക്കയുടെ സഹായം ഇന്ത്യ വീണ്ടും തേടി. ഇരുപതിലധികം പേരെ തിരികെ എത്തിക്കാനാണ് യു എസ് സഹായം തേടിയത്. താലിബാൻ വഴിയിൽ തടഞ്ഞതിനെ തുടർന്ന് 20 ഇന്ത്യക്കാർക്ക് വിമാനത്താവളത്തിൽ എത്താൻ സാധിച്ചിരുന്നില്ല

ഇവരെ തിരികെ എത്തിക്കാനാണ് സർക്കാർ ശ്രമം. ഇതുവരെ 550 പേരെയാണ് കാബൂളിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനായത്.