കണ്ണൂർ ഇരിട്ടിയിൽ കൊവിഡ് നിരീക്ഷണത്തിലിരിക്കെ പിറന്നാൾ ആഘോഷം സംഘടിപ്പിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. ഇരുപതിലധികം ആളുകളെ പങ്കെടുപ്പിച്ചാണ് ആഘോഷം സംഘടിപ്പിച്ചത്. ഇവരെ പോലീസ് നിരീക്ഷണത്തിലാക്കി.
ക്വാറന്റൈൻ നിയമം ലംഘിച്ചതിന് ഇയാളുടെ കുടുംബത്തിനെതിരെയും കേസെടുത്തേക്കും. യുവാവിന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെ അതീവ ആശങ്കയാണ് മേഖലയിൽ. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്നാണ് യുവാവ് എത്തിയത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി പിറന്നാൾ ആഘോഷം സംഘടിപ്പിക്കുകയായിരുന്നു
കഴിഞ്ഞ ദിവസം ഇയാൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെ ഇയാളുടെ വീട് ഉൾപ്പെടുന്ന പ്രദേശം കടുത്ത നിയന്ത്രണത്തിലേക്ക് കടന്നു. യുവാവ് നടത്തിയ പാർട്ടിയിൽ പങ്കെടുത്തവർ സ്ഥിരമായി ടൗണിൽ ഇറങ്ങാറുണ്ട്. ഇതേ തുടർന്നാണ് ടൗണിൽ നിയന്ത്രണം ഏർപ്പെടുത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.