സുൽത്താൻബത്തേരിയിൽ കൊവിഡ് ബാധിച്ച ആംബുലൻസ് ഡ്രൈവർ നഗരത്തിൽ ഒട്ടോയും ഓടിച്ചത് ആശങ്ക വർദ്ധിപ്പിക്കുന്നു.
കൊവിഡ് രോഗികളെ അടക്കം കൊണ്ടുപോകുന്ന ആംബുലൻസ് ഡ്രൈവറാണ് നഗരത്തിൽ ഓട്ടോ ഓടിച്ചതെന്നാണ് അറിയുന്നത്. വിനായക ആശുപത്രിക്ക് മുൻപിലുള്ള ഓട്ടോ സ്റ്റാൻഡിൽ യാത്രക്കാരെ കയറ്റിയാണ് യാത്ര ചെയ്തത്.
സുൽത്താൻബത്തേരിയിൽ കടുത്ത ആശങ്ക നിലനിൽക്കുമ്പോഴാണ് ഇങ്ങനെയുള്ള സംഭവമുണ്ടായത്. സുൽത്താൻബത്തേരിയിൽ ഇന്നലെവരെ 18 കൊവിഡ് രോഗികളാണ് റിപ്പോർട്ട് ചെയ്തത്