പെഗാസസ് ഫോൺ ചോർത്തലിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് എംപിയും പാർലമെന്റ് ഐടി സമിതി അധ്യക്ഷനവുമായ ശശി തരൂർ. നികുതിപ്പണം ഉപയോഗിച്ച് സ്വന്തം പൗരൻമാർക്കെതിരെ ചാരപ്രവർത്തനം നടത്തുന്നത് ജനാധിപത്യത്തിന് ചേർന്ന നടപടിയല്ല. സർക്കാർ അല്ലെങ്കിൽ ഫോൺ ചോർത്തിയത് ആരെന്ന് ജനങ്ങൾക്കറിയണം.
അന്വേഷണത്തിനെതിരെ സർക്കാർ മുഖം തിരിക്കരുത്. നിയമാനുസൃതമല്ലാത്ത നിരീക്ഷണം നടത്തിയിട്ടില്ലെന്നാണ് സർക്കാർ പറയുന്നത്. ഇപ്പോൾ നടന്നത് നിയമാനുസൃതമായ അന്വേഷണമാണോ. ഏതെങ്കിലും രീതിയിലുള്ള നിരീക്ഷണങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ ഉദ്ദേശ്യമെന്തെന്ന് ജനങ്ങൾക്ക് മുന്നിൽ പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.