കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചു. പ്രധാന പ്രതി സൂഫിയാൻ അടക്കമുള്ളവരെ പതിനാല് ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് മഞ്ചേരി കോടതിയെയാണ് കസ്റ്റംസ് സമീപിച്ചത്
രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പതിനേഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് കസ്റ്റംസിന്റെ നിലപാട്.
സൂഫിയാന് വേണ്ടിയാണ് സ്വർണം കടത്തിയത്. ഇത് തട്ടിയെടുക്കാനായാണ് അർജുൻ ആയങ്കിയുടെ സംഘമെത്തിയത്. കേസിൽ കൊടി സുനിയെയും കസ്റ്റംസ് ചോദ്യം ചെയ്യും.