യൂറോപ്പിൽ പ്രളയം: എഴുപതോളം പേർ മരിച്ചു, വ്യാപക നാശനഷ്ടം

 

കനത്ത മഴയെ തുടർന്ന് കിഴക്കൻ യൂറോപ്പിൽ പ്രളയം. ജർമനി, ബെൽജിയം, നെതർലാൻഡ്, സ്വിറ്റ്‌സർലാൻഡ് തുടങ്ങിയ രാജ്യങ്ങളെയാണ് പ്രളയം സാരമായി ബാധിച്ചത്. കനത്ത മഴയിൽ നദികൾ കര കവിഞ്ഞൊഴുകിയതിനെ തുടർന്ന് വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എഴുപതോളം പേർ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നു

ബെൽജിയത്തിൽ പത്ത് പേർ മരിച്ചതായാണ് റിപ്പോർട്ട്. ജർമനിയിലാണ് വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജർമനിയിലെയും ബെൽജിയത്തിലെയും നദീതീരത്തുള്ള വീടുകൾ തകർന്നുവീണു. ആയിരത്തിലധികം പേരെ കാണാതായിട്ടുണ്ട്.