മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ വാക്സിനേഷന് പൂര്‍ത്തിയായി. ഈ സാഹചര്യത്തിലാണ് ക്ലാസുകള്‍ തുടങ്ങാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോളജ് വിദ്യാര്‍ത്ഥികളുടെ കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന് നല്കി കോളജുകള്‍ തുറക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. പതിനെട്ട് മുതല്‍ 23 വയസ് വരെയുള്ളവരെ പ്രത്യേക കാറ്റഗറി നിശ്ചയിച്ച് വാക്സിനേഷന് നല്‍കും. സ്കൂള്‍ അധ്യാപകരുടെ കാര്യവും പ്രത്യേകം പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.