കെ സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയന് പേടിയാണെന്ന് രമേശ് ചെന്നിത്തല. അതുകൊണ്ടാണ് കെപിസിസി പ്രസിഡന്റായതിന് പിന്നാലെ സുധാകരനെതിരെ പിണറായി ആരോപണവുമായി വരുന്നത്. കെ സുധാകരനും പിണറായിയും തമ്മിലുള്ള വാക്‌പോര് തുടങ്ങിയത് പിണറായിയാണ്. അത് അവസാനിപ്പിക്കാനുള്ള ബാധ്യതയും പിണറായിക്കാണ്.
വിവാദം മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന വ്യക്തിയല്ല സുധാകരൻ. എന്നാൽ സുധാകരനെ ശത്രുവായി കണ്ട് പിണറായി ആക്രമിക്കാൻ ശ്രമിക്കുകയാണ്. നേതാക്കൾ വ്യക്തിപരമായി ആക്ഷേം നടത്തുന്നതിനെ അംഗീകരിക്കുന്ന ആളല്ല താൻ. രാഷ്ട്രീയ പ്രതിയോഗികളെ ആക്രമിക്കാൻ മുഖ്യമന്ത്രി വാർത്താ സമ്മേളനം ഉപയോഗിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.