ചാമ്പ്യൻസ് ലീഗ് കിരീടം ചെൽസിക്ക്. മാഞ്ചസ്റ്റർ സിറ്റിയെ ഏകപകീക്ഷമായ ഒരു ഗോളിനാണ് ചെൽസി തകർത്തത്. ഇംഗ്ലീഷ് ക്ലബ്ബുകൾ തമ്മിലുള്ള പോരാട്ടം കണ്ട മത്സരത്തിൽ 42ാം മിനിറ്റിലാണ് ചെൽസിക്ക് വേണ്ടി കായ് ഹാവെർഡ്സ് വിജയഗോൾ നേടിയത്.
ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടില്ലെന്ന റെക്കോർഡ് തിരുത്താനായാണ് പെപ് ഗാർഡിയോളയുടെ സിറ്റി കലാശപ്പോരിനിറങ്ങിയത്. മധ്യനിരയിലെ ശക്തികേന്ദ്രങ്ങളായിരുന്ന ഫെർണാണ്ടീഞ്ഞോ, റോഡ്രി എന്നീ താരങ്ങളെ പുറത്തിരുത്തി മുൻനിരക്ക് പ്രാമുഖ്യം നൽകിയതാണ് സിറ്റിക്ക് വിനയായത്.
2012ന് ശേഷം ആദ്യമായാണ് ചെൽസി ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുന്നത്.