കാസർകോട് കീഴൂരിൽ പോക്സോ കേസ് പ്രതി തെളിവെടുപ്പിനിടെ കടലിൽ ചാടി. കാസർകോട് സ്വദേശി മഹേഷാണ് കൈവിലങ്ങോടെ കടലിൽ ചാടിയത്.
അയൽവാസിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കുളിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചുവെന്നാണ് മഹേഷിനെതിരായ കേസ്. ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ കസബ കടപ്പുറത്ത് ഉപേക്ഷിച്ചുവെന്ന് ഇയാൾ പോലീസിന് മൊഴി നൽകിയിരുന്നു.
ഈ മൊബൈൽ കണ്ടെടുക്കുന്നതിനാണ് പ്രതിയെ കടപ്പുറത്ത് എത്തിച്ചത്. തെിനിടെയാണ് ഇയാൾ പോലീസിനെ വെട്ടിച്ച് കൈവിലങ്ങോടെ കടലിൽ ചാടിയത്.