രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു

 

രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 35 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 94.62 രൂപയും ഡീസലിന് 89.57 രൂപയുമായി.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ധനവില വീണ്ടും ഉയർത്താൻ ആരംഭിച്ചത്. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതോടെ ഇന്ധനവിലയിൽ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ ഫലം വന്നതിന് പിന്നാലെ ദിനംപ്രതി വില വർധിപ്പിക്കുകയാണ്.