അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ സ്‌കൂളിന് നേരെയുണ്ടായ കാർബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 55 ആയി. 150ലേറെ പേർക്ക് പരിക്കേറ്റു. സ്‌കൂൾ പ്രവേശനകവാടത്തിൽ നിർത്തിയിട്ട ബോംബ് നിറച്ച കാർ പൊട്ടിത്തെറിക്കുകയായിരുന്നു.
സയ്യിദുൽ ശുഹദ സ്‌കൂളിൽ നിന്ന് കുട്ടികൾ പുറത്തുവരുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. സ്‌കൂളിൽ മൂന്നു ഷിഫ്റ്റുകളിലായാണ് പഠനം. പെൺകുട്ടികൾ പഠിക്കുന്ന സമയത്തായിരുന്നു ആക്രമണം.