Headlines

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 18നെന്ന് സൂചന

 

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 18ന് നടക്കുമെന്ന് റിപ്പോർട്ട്. അവൈലബിൾ പി ബി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സത്യപ്രതിജ്ഞക്ക് മുമ്പായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കാനാണ് സിപിഎമ്മിലെ ധാരണ

17ന് രാവിലെ എൽ ഡി എഫ് യോഗം ചേർന്ന് ഏതൊക്കെ പാർട്ടികൾക്ക് മന്ത്രിസ്ഥാനം നൽകണമെന്നതിൽ തീരുമാനമെടുക്കും. 18ന് രാവിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും പിന്നാലെ സംസ്ഥാന കമ്മിറ്റിയും ചേരും. അതിന് ശേഷം വൈകുന്നേരം സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനാണ് നിലവിലെ ധാരണ

സാങ്കേതികമായി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ മാത്രം സത്യപ്രതിജ്ഞ അടുത്ത ദിവസത്തേക്ക് നീളും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും ചടങ്ങ് നടത്തുക. പരമാവധി ആളെ ചുരുക്കി ചടങ്ങ് നടത്താനാണ് ധാരണ.