സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മലപ്പുറം കൊട്ടൂരങ്ങാടി സ്വദേശി അബ്ദുൽ ഹമീദിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്. ജ്വല്ലറിയുടമയാണ് ഇയാൾ. വീട്ടിലെ കമ്പ്യൂട്ടർ, മൊബൈൽ ഫോണുകൾ ഉൾപ്പെടെ കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. വീട്ടുകാരിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിവരം തേടി
സ്വർണക്കടത്തിൽ പണം നിക്ഷേപിച്ചയാളാണ് അബ്ദുൽ ഹമീദ്. കടത്തുസ്വർണം വിറ്റഴിക്കുന്നതിലും ഇയാളുടെ പങ്കുണ്ട്. ഇതേക്കുറിച്ചുള്ള കൂടുതൽ രേഖകൾ ലഭിക്കുന്നതിനായാണ് വീട്ടിൽ റെയ്ഡ് നടത്തുന്നത്.
സ്വർണക്കടത്തിന് പണം നിക്ഷേപിച്ച പഴയിടത്ത് അബൂബക്കർ എന്നയാളുടെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തുന്നുണ്ട്.