ബന്ധു നിയമനത്തിൽ കെ ടി ജലീലിന്റെ മാത്രമല്ല, അദ്ദേഹത്തെ സംരക്ഷിച്ച മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും മുഖത്തേറ്റ പ്രഹരമാണ് ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധാർമികത ഒന്നുമല്ല, നിൽക്കക്കളിയില്ലാതെ നാണംകെട്ടാണ് ജലീൽ മന്ത്രിസ്ഥാനം രാജിവെച്ചതെന്ന് പ്രതിപക്ഷം പറഞ്ഞത് ഹൈക്കോടതി വിധിയോടെ ശരിയാണെന്ന് തെളിഞ്ഞു
ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ജലീൽ രാജിവെച്ചത്. ബന്ധുനിയമനത്തിൽ ജലീലിന്റെ കൂട്ടുപ്രതിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈക്കോടതി വിധി മുഖ്യമന്ത്രിക്കെതിരായ കുറ്റപത്രം കൂടിയാണ്. ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രിയും രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു